9 Million +
Customers
ലോക ശ്രദ്ധയാകര്‍ഷിക്കുന്ന പൂരങ്ങളുടെ പൂരമാണ് തൃശൂര്‍ പൂരം. ഏകദേശം 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുള്ള തൃശൂര്‍ പൂരം. വർണ്ണക്കുടകളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ അണിനിരക്കുന്ന ഗജവീരന്മാരും, ഇലഞ്ഞിത്തറ മേളം മുതൽ ഉത്സവം അവസാനിക്കുന്ന നാൾ വരെ മേളപ്പെരുക്കത്തിന്റെ മഹത്തായ അനുഭൂതി നൽകുന്ന കലാകാരന്മാരും എണ്ണിയാലൊടുങ്ങാത്ത ജനസഞ്ചയവും ചേർന്ന് തൃശൂർ പൂരത്തെ ലോകത്തിലെ ഏറ്റവും വലിയ ഉത്സവമാക്കി മാറ്റുന്നു. പൂരനഗരിയിൽ നടക്കുന്ന പൂരം എക്സിബിഷനാണ് മറ്റൊരു പ്രത്യേകത. പൂരനഗരി സന്ദർശിക്കുന്ന ജനങ്ങൾക്ക് നൂതന ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ഉപഭോക്തൃ സേവന കേന്ദ്രം ഈ വർഷവും സജ്ജമായിക്കഴിഞ്ഞു.
ഏവർക്കും ഇസാഫ് ബാങ്കിന്റെ പൂരാശംസകൾ....


Customers
States + UTs
Banking Outlets
ATMs